Site icon Janayugom Online

നവരാത്രി ആഘോഷം: ബൊമ്മക്കൊലു ഒരുങ്ങി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ടെ തളി ബ്രാഹ്മണ സമൂഹ മഠത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി. ഒമ്പത് ദിവസങ്ങളിലായുള്ള ദേവിയുടെ ഓരോ ഭാവത്തെയും പൂജിക്കുന്നതിനായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷങ്ങൾക്ക് പൊലിമ കുറവാണ് . എങ്കിവും നൂറ്റാണ്ടുകൾ പഴക്കമുള്ള നവരാത്രി ചടങ്ങുകൾ കൃത്യമായി തന്നെ നടത്താനാണ് തളി ബ്രാഹ്മണ സമൂഹത്തിന്റെ തീരുമാനം. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ബ്രാഹ്മണർക്കൊപ്പെം പറിച്ചു നടപ്പെട്ട സംസ്കാരങ്ങളുടെ ശേഷിപ്പുകളിലൊന്നാണിത്.
പതിനൊന്ന് പടികളുണ്ടാക്കി അതിനു മുകളിൽ കളിമണ്ണില്‍ തീര്‍ത്ത ദേവീ ദേവന്‍മാരുടെ മനോരഹരരൂപങ്ങള്‍ വച്ച് ബൊമ്മക്കൊലു ഒരുക്കും. മരപ്പാച്ചിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മരപ്പാച്ചിയില്ലാതെ ബൊമ്മക്കൊലു പൂർത്തിയാകില്ല എന്നാണ് വിശ്വാസം. കൂടാതെ അഷ്ട ലക്ഷ്മിയും ഹൈന്ദവ പുരാണകഥകളെ അനുസ്മരിക്കുന്ന ബൊമ്മകളും രഥോല്‍സവം, ദശാവതാരം, വെങ്കടാചലപതി, ശ്രീനിവാസ കല്ല്യാണം, ശിവതാണ്ഡവം, വിശ്വരൂപം എന്നിവയുമുണ്ട്. ദിവസവും രണ്ട് നേരങ്ങളില്‍  പ്രത്യേക പൂജ നടത്തും.
eng­lish sum­ma­ry; Dolls ready for Navra­tri Celebration
you may also like this video;
YouTube video player

Exit mobile version