Site icon Janayugom Online

ആഭ്യന്തര വിമാനനിരക്ക് നാലുമാസത്തിനിടെ മൂന്നാം തവണയും വര്‍ധിപ്പിച്ചു

ഇന്ത്യയില്‍ ആഭ്യന്തര വിമാനനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. നാല് മാസത്തിനിടെ മൂന്നാം തവണയാണ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന മാര്‍ക്കറ്റില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ആദ്യം വിമാനനിരക്ക് വര്‍ധിപ്പിച്ചത്. പിന്നാലെ മേയ് മാസത്തിലും കൂട്ടി. 20 പ്രധാന റൂട്ടുകളിലും നിരക്ക് വര്‍ധന നിലവില്‍ വരും. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ഇന്ധനവില വര്‍ധനയാണ് നിരക്ക് ഉയര്‍ത്താന്‍ കാരണം. ബ്രെന്റ് ക്രൂഡിന് 45 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഡല്‍ഹിയില്‍ വിമാന ഇന്ധന നിരക്കില്‍ 90 ശതമാനത്തിനടുത്ത് വര്‍ധന രേഖപ്പെടുത്തി. ഏഴു ദിവസത്തിന് മുന്‍പുള്ള മുന്‍കൂര്‍ ബുക്കിങ്ങിന് നാല് മുതല്‍ 15 ശതമാനം വരെയും രണ്ടുമാസം മുന്‍പുള്ളതിന് ആറ് മുതല്‍ പത്ത് ശതമാനം വരെയും വര്‍ധനയാണുള്ളത്.

Eng­lish Sum­ma­ry: Domes­tic fares have been increased for the third time in four months

You may like this video also

Exit mobile version