കാസര്‍ഗോഡ്: ഗാര്‍ഹിക പീഡന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ രാജപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെതായി യുവതി പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പിഎ ആയിരുന്ന നോയൽ രണ്ട് തവണ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ടിട്ടുണ്ട്.
English Summary: domestic violence case against youth congress state secretary
You may also like this video