പെതുസ്ഥലത്ത് അക്രമം നടത്തിയതിനും, പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും രണ്ട് യുവാക്കള്‍ക്കെതിരെ എടക്കര പോലിസ് കേസെടുത്തു.
കാക്കപ്പരത കൈപ്പഞ്ചേരി സുഹൈര്‍(26), ഉള്ളരിത്തൊടിക വിനോദ് (26) എന്നിവര്‍ക്കെതിരെയാണ് എടക്കര പേലിസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പാലേമാട് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിത വേഗതയില്‍ പാലേമാട് ടൗണില്‍ക്കൂടി ബുള്ളറ്റ് ഓടിച്ച ഇവര്‍ കുരുടിത്തോടിന്റെ വളവില്‍ റോഡില്‍ക്കൂടിയല്ലാതെ വാഹനം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ ഓടിച്ചുപോകുകയും അപകടത്തില്‍പെടുകയുമായിരുന്നു.
സംഭവം കണ്ട നാട്ടുകര്‍ അപകടമാണെന്ന് കരുതി രക്ഷിക്കാനെത്തുകയും പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു. സമീപത്ത് പട്രോളിംഗ് നടത്തുകയാായിരുന്ന പോലിസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ സുഹൈറിന്റെ കൈവശം ഒരു പെതി കാണുകയും പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ പോലിസിനെ ആക്രമിക്കുകയുമയിരുന്നു. സുഹൈറിനെതിരെ കഞ്ചാവ്, എംഡിഎംഎ എന്നിവ ഉപയോഗിച്ചതിനും, അക്രമം നടത്തിയതിനും നിലവില്‍ കേസുകളുണ്ട്.

