Site iconSite icon Janayugom Online

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഫീസ് ഉയര്‍ത്തില്ല

മാന്‍പവര്‍ അതോറിറ്റിയുടെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഫീസ് ഉയര്‍ത്തണമെന്ന നിര്‍ദേശം വാണിജ്യ വ്യവസായ മന്ത്രാലയം തള്ളി. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനയും മറ്റു ചെലവുകളും പരിഗണിച്ച് ഫീസില്‍ പത്തു ശതമാനം വര്‍ധന വേണമെന്നാണ് മാന്‍പവര്‍ അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദേശം. ഒരു ഗാര്‍ഹികത്തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് 980 ദിനാര്‍ ആക്കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടത്.

എന്നാല്‍, കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റും മാതൃരാജ്യത്തെ വൈദ്യ പരിശോധനയും മറ്റു ചെലവുകളും ഉള്‍പ്പെടെ 890 ദീനാറില്‍ അധികം റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഫീസ് 1400 ദീനാര്‍ വരെ ഉയര്‍ത്തണമെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ ആവശ്യപ്പെടുന്നത്.

റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ അമിത ഫീസ് ഈടാക്കുന്നതായി സ്വദേശികളില്‍നിന്ന് നിരവധി പരാതി ഉയര്‍ന്നിരുന്നു. അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ ഇ‑മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Eng­lish sum­ma­ry; Domes­tic work­er recruit­ment fees have not been increased

You may also like this video;

Exit mobile version