കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ വൈകിട്ടോടെ കോടതിയിൽ സമർപ്പിക്കും. അന്വേഷണം വിലയിരുത്താൻ ഉദ്യോഗസ്ഥർ കളമശേരി എആർ ക്യാമ്പിൽ യോഗം ചേർന്നു. ബോംബ് നിർമ്മിച്ചതും കൺവെൻഷൻ ഹാളിൽ സ്ഥാപിച്ചതും റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാർട്ടിൻ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാർട്ടിൻ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് മാർട്ടിന്റെ ഫോൺ ഫോറൻസിക്കിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ പൂർത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
സാക്ഷികളെ ജയിലിൽ എത്തിച്ചാകും തിരിച്ചറിയൽ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. 15 വർഷത്തിലേറേ വിദേശത്ത് താമസിച്ച മാർട്ടിൻ ബോംബ് നിർമ്മാണം പഠിച്ചതും അവിടെ വെച്ചാണെന്നും പൊലീസ് സംശയിക്കുന്നു. വിദേശത്തുനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയാണ്.
English Summary: Dominic Martin’s phone for forensic examination
You may also like this video