Site iconSite icon Janayugom Online

വെന്വസ്വേലയിലെ ആക്രമണം സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്

വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വെനസ്വേലയന്‍ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടിയതായും ട്രംപ് അഭിപ്രായപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 

വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ യുഎസ് വൻതോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡ്യൂറോയെ പിടികൂടി വെനസ്വേലയിൽ നിന്ന് നാടുകടത്തിയതായാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെനസ്വേലയ്ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയ്ക്കെതിരെയും വൻതോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവർത്തനം യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങൾ ഉടൻ ലഭിക്കും.രാവിലെ 11 മണിക്ക് മാരാലാഗോയിൽ ഒരു വാർത്താ സമ്മേളനം നടക്കും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Exit mobile version