Site iconSite icon Janayugom Online

77-ാം റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യക്ക് ആശംസകളുമായി ഡോണൾഡ് ട്രംപ്

77-ാം റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യക്ക് ആശംസകളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും പങ്കുവെക്കുന്നത് ചരിത്രപരമായ ഒരു വലിയ കൂട്ടുക്കെട്ടാണെന്നും ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുഎസ് എംബസി പ്രസിഡന്റ് ട്രംപിന്റെ ആശംസ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. 

Exit mobile version