Site icon Janayugom Online

ഐഎസ്‌ഐഎസ് ഇസ്‌ലാം മതത്തിന്റെ പേര് ദുരുപയോഗിക്കുന്നു; ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുതെന്ന് യുഎഇ

തീവ്രവാദികള്‍ ഇസ്‌ലാം മതത്തിനെ അക്രമങ്ങളെ ന്യായീകരിക്കാന്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐഎസ്‌ഐഎസിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. തീവ്രവാദവും ഇസ്‌ലാമും തമ്മില്‍ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആദ്യം എല്ലാവരും മനസിലാക്കണം. യുഎഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ഐക്യരാഷ്ട്രസഭാ സുരക്ഷ കൗണ്‍സിലിലാണ് നിലപാട് വ്യക്തമാക്കിയത്. തീവ്രവാദികള്‍ അനാവശ്യമായി ഇസ്ലാമിനെ ഉപയോഗിക്കുകയാണ്.

ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാന്‍ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങള്‍ പൂര്‍ണമായും തെറ്റാണ്. തീവ്രവാദത്തെ ന്യായീകരിക്കുന്നതിന് ഇസ്‌ലാം മതത്തിന്റെ പേര് അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണ്. ഐഎസ്‌ഐഎസിന്റെ മറ്റൊരു പേരാണ് ദാഇഷ്. ഇനിമുതല്‍ ദാഇഷിനെപ്പറ്റി സംസാരിക്കുമ്പോള്‍ ഇസ്‌ലാമിന്റെയും സത്യവിശ്വാസികളായ മുസ്ലിങ്ങളുടെയും പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യുഎന്നിനോടും അംഗരാജ്യങ്ങളോടും യുഎഇ ആവശ്യപ്പെടുകയായിരുന്നു.

Eng­lish sum­ma­ry; Don’t call ISIS the Islam­ic State; UAE

You may also like this video;

Exit mobile version