Site iconSite icon Janayugom Online

ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ; സഞ്ജുവിന് വഴിയൊരുക്കി സൂര്യ

ഇന്ത്യ — ന്യൂസീലൻഡ് അഞ്ചാം ടി20 മത്സരത്തിനായി തിരുവനന്തപുരം ഒരുങ്ങി. ടീം അംഗങ്ങൾ എല്ലാവരും തന്നെ തലസ്ഥാന നഗരത്തിലും എത്തി. അതേസമയം ഇന്ത്യൻ താരം സഞ്ജു സാംസണെ ട്രോളുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൾ വൈറലായത്. സ്വന്തം നാട്ടിലെത്തിയ സഞ്ജുവിന് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ടീം അംഗങ്ങൾക്കിടയിലൂടെ സഞ്ജു പുറത്തേക്കിറങ്ങുമ്പോൾ സൂര്യ മുന്നിലുണ്ടായിരുന്നു. ‘വഴിമാറി നിൽക്കൂ, ശല്യം ചെയ്യല്ലേ ചേട്ടാ’ എന്നെല്ലാം പറഞ്ഞ് തമാശരൂപേണ സഞ്ജുവിന് വഴിയൊരുക്കുന്ന സൂര്യയുടെ വീഡിയോ ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സൂര്യകുമാറിന്റെ തമാശകേട്ട് ചിരിയടക്കാൻ കഴിയാതെ സഞ്ജു പിന്നാലെ നടക്കുന്നതും വീഡിയോയിൽ കാണാം. കാര്യവട്ടത്ത് നാളെ വൈകിട്ട് ഏഴു മണിക്കാണ് ഇന്ത്യ — ന്യൂസീലൻഡ് മത്സരം. സഞ്ജു സ്വന്തം മണ്ണിൾ ഇന്ത്യക്കായി ഇറങ്ങുന്നത് കാത്തിരിക്കുകയാണ് മലയാളികൾ. ആദ്യ നാലു മത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കിലും സ്വന്തം നാട്ടിൽ സഞ്ജു ഫോം തിരിച്ച് പിടിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നത്.

Exit mobile version