കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന പോലീസിന് പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ റവന്യൂ ഇന്റലിജന്‍സ് വകുപ്പോ (ഡിആര്‍ഐ) ആദായനികുതി വകുപ്പുകളോ ‘അനാവശ്യമായി’ ആരെയെങ്കിലും ലക്ഷ്യമിടുന്നതായി പരാതി ലഭിച്ചാല്‍ നടപടിയെടുക്കും. ദുര്‍ഗ് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നമുക്ക് നടത്തേണ്ടത് സത്യത്തിന്റെ പോരാട്ടമാണ്, ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടേണം, ഭയമുളവാക്കി സര്‍ക്കാരിനെ നയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ തങ്ങള്‍ എതിര്‍ക്കുന്നില്ല, ഏല്ലാ ഏജന്‍സികളെയും സ്വാഗതം ചെയ്യുന്നു, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം. എന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ ആളുകളെ ഉപദ്രവിക്കുകയും പൊലീസിന് ഇക്കാര്യത്തില്‍ പരാതി ലഭിക്കുകയും ചെയ്താല്‍ നടപടിയെടുക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് തര്‍ക്കങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് കാര്യമായൊന്നും അറിയില്ലെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നുമാണ് ബാഗേല്‍ പ്രതികരിച്ചത്.
English summary; Don’t fear central agencies; CM
said strict action will be taken against them if complaints are received
You may also like this video;