യുഎസ് നടപ്പാക്കുന്ന ഗാസ സമാധാന ബോര്‍ഡില്‍ ഇന്ത്യ അംഗത്വം സ്വീകരിക്കരുതെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍. ഡൊണാള്‍ഡ് ട്രംപ് ‘ഗാസ സമാധാന പദ്ധതി’ നടപ്പാക്കുന്നത് പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ മാനിക്കാതെയാണ്. അതിനാല്‍ സമാധാന ബോര്‍ഡില്‍ ഇന്ത്യ പങ്കാളിയാകുന്നത് സ്വതന്ത്ര പലസ്തീന്‍ എന്ന ലക്ഷ്യത്തോടുള്ള ഗുരുതര വഞ്ചനയായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ച ബോര്‍ഡ് ഐക്യരാഷ്ട്രസഭയെ മനഃപൂര്‍വം മറികടക്കുകയും അവര്‍ നിയന്ത്രിക്കുന്ന പുതിയ അന്താരാഷ്ട്ര സംഘടന സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെ ശക്തമായി എതിര്‍ക്കണം. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും യുഎസ് സാമ്രാജ്യത്വ ഭീഷണി നേരിടുന്ന മറ്റ് രാജ്യങ്ങളെയും പലസ്തീനെയും പ്രതിരോധിക്കാന്‍ ദൃഢനിശ്ചയത്തോടെ നിലകൊള്ളുകയും വേണം.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ (എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, ആര്‍എസ്‍പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ഗാസ സമാധാന ബോര്‍ഡില്‍ അംഗമാകരുത്: ഇടത് പാര്‍ട്ടികള്‍

