Site iconSite icon Janayugom Online

വിഴിഞ്ഞത്തെ സംഘര്‍ഷഭൂമിയാക്കരുത്, സമരം നടക്കാത്ത കാര്യത്തിനായി: മന്ത്രി വി ശിവന്‍കുട്ടി

വിഴിഞ്ഞം തുറമുഖം പൂട്ടണമെന്നതൊഴികെയുള്ള സമരസമിതിയുടെ മറ്റ് എല്ലാ ആവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.. പലതവണ അറിയിച്ചിട്ടും സമരസമിതി അറിയിക്കാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. നടക്കാത്ത കാര്യത്തിനായാണ് വിഴിഞ്ഞത്തെ സമരം. വിഴിഞ്ഞത്തെ സംഘര്‍ഷഭൂമിയാക്കരുതെന്നാണ് സമരസമതിയോട് അഭ്യര്‍ഥിക്കാനുള്ളതെന്ന് മന്ത്രി പറഞ്ഞു. സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറണം. സമരസമിതി ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇനി കൂടുതല്‍ ആവശ്യം ഉണ്ടെങ്കില്‍ അതും എഴുതിത്തരട്ടെ. അത് നമുക്ക് ചര്‍ച്ച ചെയ്യാമെന്ന് ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ സമരസമിതി തന്നെ രണ്ടായി. ഒന്ന് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്നവരും, മറ്റൊരു കൂട്ടര്‍ വിഴിഞ്ഞം തുറമുഖം നിര്‍ത്തിയാലെ സമരം നിര്‍ത്തും എന്നുപറയുന്നവരുമാണ്. ഒരു കാരണവശാലും മത്സ്യതൊഴിലാളികളുമായി സംഘര്‍ഷമുണ്ടാകരുതെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ അങ്ങേയറ്റം സഹിഷ്ണുതയോടെയാണ് പെരുമാറുന്നതെന്നും അവര്‍ ഭൂമിയോളം താഴുകയാണ്. എങ്ങനെയെങ്കിലും ഒരു കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസിന് നേരെ ആക്രമണം നടക്കുകന്നതെന്ന് മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Don’t make Vizhin­jam a con­flict ground: Min­is­ter V Shivankutty
You may also like this video

Exit mobile version