Site iconSite icon Janayugom Online

ഭിന്നശേഷിക്കാരെ അപഹസിക്കരുത്: മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി

ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി. സിനിമകളിലും, ഡോകുമെന്ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത്. വിവേചനവും മോശം പ്രതിച്ഛായയുമുണ്ടാക്കുന്ന വാക്കുകള്‍ പ്രയോഗിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. 

ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ‘ആംഖ് മിച്ചോളി’ എന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് നിപുണ്‍ മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 

മടയന്‍, മുടന്തന്‍ തുടങ്ങിയ പദങ്ങള്‍ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നുണ്ട്. വൈകല്യങ്ങളെക്കുറിച്ച് മതിയായ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കണം. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരണം നടത്തരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മിത്തുകള്‍ അടിസ്ഥാനമാക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർ ബോർഡ് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Don’t ridicule the dif­fer­ent­ly abled: Supreme Court with guidance

You may also like this video

Exit mobile version