Site iconSite icon Janayugom Online

തെരച്ചില്‍ നിര്‍ത്തരുത്: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി അര്‍ജുന്റെ കുടുംബം

കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് കുടുംബം. ഇതാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അതിനിടെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്ക് ഗംഗാവലി പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചില്ല. എന്നാൽ മഴയുണ്ടെങ്കിലും പുഴയിലിറങ്ങാൻ താൻ തയാറാണെന്ന് ഈശ്വർ മാൽപെ അറിയിച്ചിട്ടുണ്ട്.

ഗംഗാവലി പുഴയില്‍ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് വിശദീകരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ദൗത്യം ഇന്ന് പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. മഴ പെയ്യുന്നുണ്ടെങ്കിലും തിരച്ചില്‍ നടത്താന്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് ഈശ്വര്‍ മാല്‍പെയുടെ വിലയിരുത്തല്‍.

പൊലീസ് നിര്‍ദേശം വകവയ്ക്കാതെ പുഴയിലിറങ്ങാന്‍ കഴിയില്ലെന്നും ഈശ്വര്‍ മാല്‍പെ അറിയിച്ചു. അധികൃതരുടെ അന്തിമ തീരുമാനത്തിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Don’t stop search­ing: Arjun’s fam­i­ly has sub­mit­ted a peti­tion to the Chief Minister

You may also like this video

Exit mobile version