Site iconSite icon Janayugom Online

അഫ്ഗാന്‍ മണ്ണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്: ഡല്‍ഹി ഉച്ചകോടി

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി പ്രഖ്യാപനം. ഇന്ത്യ ആതിഥേയത്വം വഹിച്ച മേഖലാസുരക്ഷാ ഉച്ചകോടിയിലാണ് പ്രഖ്യാപനം ഉണ്ടായത്.

അഫ്ഗാന്‍ മണ്ണിനെ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമാക്കാനോ തീവ്രവാദ പരിശീലനങ്ങള്‍ക്കോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസോ ആയി വിനിയോഗിക്കരുതെന്ന് എട്ടു രാജ്യങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറയുന്നു. ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയ സാഹചര്യത്തില്‍ മേഖലയിലെ സങ്കീര്‍ണതകളാണ് ഉച്ചകോടി ചര്‍ച്ച ചെയ്തത്. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍, ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍, മൗലികവാദങ്ങള്‍, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടി വിലയിരുത്തി. ഇന്ത്യ, റഷ്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കമെന്‍സ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തത്. പാകിസ്ഥാനും ചൈനയ്ക്കും ക്ഷണമുണ്ടായിട്ടും ഉച്ചകോടിയില്‍ നിന്നും വിട്ടുനിന്നു.

Eng­lish Sum­ma­ry: Don’t use Afghan soil for ter­ror­ist activ­i­ties: Del­hi summit

You may like this video also

Exit mobile version