Site iconSite icon Janayugom Online

ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞ് സമയം കളയണ്ട; ‘ഫൈൻഡ് മൈ പ്ലേലിസ്റ്റ്’ ഫീച്ചർ അവതരിപ്പിച്ചത് യൂട്യൂബ്

യൂട്യൂബ് മ്യൂസിക്കിലെ പാട്ടുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറായ ‘ഫൈൻഡ് മൈ പ്ലേലിസ്റ്റ്’ അവതരിപ്പിച്ചു. വലിയ പ്ലേലിസ്റ്റുകളിൽ പാട്ടുകൾ സ്ക്രോൾ ചെയ്ത് തിരയുന്ന ബുദ്ധിമുട്ട് ഒഴിവാക്കി, പാട്ടിന്റെ പേര് നൽകി നേരിട്ട് തിരയാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. പ്ലേലിസ്റ്റുകളിലെ പാട്ടുകൾ ഓരോന്നായി സ്ക്രോൾ ചെയ്യാതെ, പാട്ടിന്റെ പേര് ഉപയോഗിച്ച് നേരിട്ട് തിരയാൻ അവസരം നൽകുന്ന ഫീച്ചറാണിത്. നിലവിൽ ഈ ഫീച്ചർ വളരെ പരിമിതമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ ഉപയോക്താക്കളിൽ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പ് ഉള്ളവർക്കാണ് ഇത് ലഭ്യമായിട്ടുള്ളത്, ആൻഡ്രോയിഡിയിൽ ഇപ്പോഴും ലഭ്യമല്ല. 

ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ പോലും, തിരഞ്ഞെടുത്ത ഒരു ഗ്രൂപ്പിന് മാത്രമേ ഈ ഓപ്ഷൻ കാണാനോ ഉപയോഗിക്കാനോ കഴിയൂ. പ്ലേലിസ്റ്റ് പേജിലെ മൂന്ന്-ഡോട്ട് മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ഓപ്ഷൻ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. പ്ലേലിസ്റ്റ് തുറന്ന് മൂന്ന്-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്ത് ‘ഫൈൻഡ് മൈ പ്ലേലിസ്റ്റ്’ തിരഞ്ഞെടുത്ത് സെർച്ച് ബാറിൽ പാട്ടിന്റെ പേര് ടൈപ്പ് ചെയ്താൽ മതി. ഈ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ എപ്പോൾ പുറത്തിറക്കുമെന്നതിനെക്കുറിച്ചോ വിശാലമായ റോൾഔട്ടിനെക്കുറിച്ചോ യൂട്യൂബ് അധികൃതർ തീയതി പുറത്തിറക്കിയിട്ടില്ലെങ്കിലും, അധികം വൈകാതെ എല്ലാ യൂട്യൂബ് മ്യൂസിക് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഗീത പ്രേമികൾ.

Exit mobile version