Site iconSite icon Janayugom Online

യുഎസിലും ബ്രിട്ടനിലും ഒടിടി വഴി ഇനി ദൂരദർശൻ

ഒടിടി പ്ലാറ്റ്ഫോമിലൂടെ അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ദൂരദർശൻ ചാനൽ കാണാം. ഇതിന്റെ ധാരണപത്രം ഹൈദരാബാദിലും അറ്റ്ലാന്റയിലും ആസ്ഥാനമുള്ള യുപ് ടിവി എന്ന ആഗോള കമ്പനിയുമായി പ്രസാർഭാരതി ഒപ്പുവച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.

ഇതുവഴി ദൂരദർശന്റെ ആഗോള സ്വീകാര്യത വർധിക്കുമെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ അമേരിക്ക, ഇംഗ്ലണ്ട്, മധ്യേഷ്യ, യൂറോപ്, സിംഗപ്പൂർ, ന്യൂസിലൻഡ്, ഓസ്ട്രേലിയ മേഖലകളിലും ദൂരദർശൻ ലഭ്യമാകും. പ്രസാർഭാരതി സിഇഒ ശശി ശേഖർ വെമ്പാട്ടിയും യുപ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡിയുമാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.

eng­lish sum­ma­ry; Door­dar­shan on the OTT in the US and UK

you may also like this video;

Exit mobile version