അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജ തത്സമം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പൊതുപ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍. ദിവസവും രാവിലെ 6.30നായിരിക്കും ആരതി സംപ്രേക്ഷണം ചെയ്യുക.ആരതി സംപ്രേക്ഷണം ചെയ്യുന്ന കാര്യം എക്സ് അക്കൗണ്ട് വഴിയാണ് ദൂരദർശൻ ഔദ്യോഗികമായി അറിയിച്ചത്.ഇനി എല്ലാ ദിവസവും ഭഗവാൻ ശ്രീരാംലല്ലയുടെ ദിവ്യ ദർശനം ഉണ്ടായിരിക്കും.
അയോധ്യയിലെ ശ്രീരാംലല്ല ക്ഷേത്രത്തിൽ നിന്നുള്ള പ്രതിദിന ആരതിയുടെ തത്സമയ സംപ്രേക്ഷണം കാണുക, എല്ലാ ദിവസവും രാവിലെ 6.30ന് ഡി.ഡി നാഷണലിൽ’ എക്‌സിൽ ദൂരദർശൻ പോസ്റ്റ് ചെയ്തു. രാംലല്ല പ്രതിഷ്ഠക്ക് ശേഷം ആരതി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അനുമതിക്കായി ദൂരദശൻ ശ്രമിച്ചുവരികയായിരുന്നു എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.അയോധ്യയിൽ ദർശനം നടത്താൻ കഴിയാത്ത ഭക്തർക്ക് വേണ്ടിയാണ് ദൂരദർശൻ വഴി സംപ്രേക്ഷണം നടത്തുന്നത് എന്ന് ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതായും ഹിന്ദു പറയുന്നു.
ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ പണിത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ജനുവരി 22നായിരുന്നു നടന്നത്.മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി ചടങ്ങിൽ കാർമികത്വം വഹിച്ചതിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു.ബിജെപി രാമക്ഷേത്രം തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
English Summary:
Doordarshan to telecast live morning puja at Ayodhya Ram Temple
You may also like this video: