Site iconSite icon Janayugom Online

വയനാട്ടിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കും; ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയനാട് പുൽപ്പള്ളിയിലെ പഴശ്ശിരാജ കോളേജിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കും. ഇതിനായുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ തയ്യാറാക്കിയ ഈ റഡാർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉടൻ ആരംഭിക്കും. 

100 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥാ നിരീക്ഷണം നടത്താൻ കഴിവുള്ള ‘എക്സ് ബാൻഡ് റഡാർ’ ആണ് ഇവിടെ സ്ഥാപിക്കുന്നത്. ഈ റഡാറിന്റെ പ്രയോജനം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും ലഭ്യമാകും. മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം പഠിക്കുന്നതിന് ഈ ഡോപ്ലർ വെതർ റഡാർ നിർണായക പങ്ക് വഹിക്കും. ബത്തേരി രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 

Exit mobile version