Site iconSite icon Janayugom Online

ദോശ, അപ്പം മാവിന് വില വര്‍ധിപ്പിച്ചു

dosadosa

ഭക്ഷ്യധാന്യങ്ങളുടെ വില വർധനവ് മൂലം ദോശ, അപ്പം മാവിന്റെ വിലയിൽ മാറ്റം വരുത്തിയതായി ബാറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദോശമാവിന്റെയും അപ്പം മാവിന്റെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, അരി എന്നിവയുടെ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തില്‍ മുൻപുള്ള വിലയിൽ ഉല്പന്നങ്ങൾ വിൽക്കുന്നത് ഭീമമായ നഷ്ടം വിളിച്ചുവരുത്തും. പലതും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വില ഓഗസ്റ്റ് ഒന്ന് മുതൽ വർധിപ്പിക്കുവാൻ അസോസിയേഷൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് രാമകൃഷ്ണന്‍ അയ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Dosa and Appam flour prices increased

You may like this video also

Exit mobile version