Site icon Janayugom Online

ബലൂചിസ്ഥാനില്‍ ഇരട്ട സ്ഫോടനം ; 24 മരണം

baloochistan

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകൾ ലക്ഷ്യമിട്ട് നടന്ന ഇരട്ട സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നാല്പതിലധികം പേർക്ക് പരിക്കേറ്റു. പൊതുതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്ഫോടനം. പിഷിൻ ജില്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥി അസ്ഫന്ദ്യാർ ഖാൻ കാക്കറുടെ ഓഫിസിനു പുറത്താണ് ആദ്യ സ്ഫോടനം നടന്നത്. 14 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

ഒരു മണിക്കൂറിനുശേഷം കില്ല അബ്ദുല്ല മേഖലയിൽ ജാമിയത് ഉലമ ഇസ്ലാം പാകിസ്ഥാന്റെ തെരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ നടന്ന സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഓഫിസിനു മുന്നിൽ ഉപേക്ഷിച്ച ബാഗിലെ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ബലൂചിസ്ഥാനിലെ മുതർന്ന പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുല്ല സെഹ്രി അറിയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇരട്ട സ്ഫോടനം നടന്നതായി പാക് തെരഞ്ഞടുപ്പ് കമ്മിഷനും സ്ഥിരീകരിച്ചു. സ്ഫോടനത്തിനു പിന്നാലെ ബലൂചിസ്ഥാൻ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ വർധിപ്പിച്ചു.

Eng­lish Sum­ma­ry: Dou­ble blast in Balochis­tan; 24 de ath

You may also like this video

Exit mobile version