സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 800മീറ്റര്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ പാലക്കാട്. 800 മീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ നിവേദ്യയും സീനിയര്‍ വിഭാഗങ്ങളില്‍ വീണയും സ്വര്‍ണം കരസ്ഥമാക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി നേടിയത് ഇടുക്കിയുടെ അനന്യയാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ മലപ്പുറത്തിന്റെ സൂസന്‍ മേരി വെള്ളി നേടിയപ്പോള്‍, ആലപ്പുഴയുടെ അശ്വനി വെങ്കലം കരസ്ഥമാക്കി.
അതേസമയം 800 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ മലപ്പുറത്തിന്റെ നൂറുദ്ധീന്‍ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ വയനാടിന്റെ സ്റ്റെഫിന്‍ സാലുവിനാണ് സ്വര്‍ണ്ണം. ജിവിഎച്ച്എസ്എസ് കല്‍പ്പറ്റയിലെ വിദ്യാര്‍ത്ഥിയാണ് സ്റ്റീഫന്‍. വെള്ളി മെഡല്‍ കൊല്ലത്തിന്റെ മെല്‍ബിന്‍ ബെന്നിയും നേടി. അതേസമയം മലപ്പുറത്തിനാണ് വെങ്കലം. അതേസമയം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരത്തിൻ്റെ ആധിപത്യം.

