Site iconSite icon Janayugom Online

കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനം: കൊല്ലത്ത് ഭാര്യയുടെ മൂക്ക് തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനം. കൊല്ലത്ത് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുമ്മൂടിന് സമീപം കുന്നുവിള തെക്കതിൽ വീട്ടിൽ രതീഷ് (41) ആണ് പിടിയിലായത്. സ്ത്രീധനം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് ഭാര്യ രഞ്ജിനിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. തുടർന്ന് കുരീപ്പുഴയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം മങ്ങാട് ചാത്തിനാംകുളത്ത് താമസിക്കുമ്പോഴും ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇയാൾ ഭാര്യയെ മൂക്കിൽ ഇടിച്ച് മൂക്കിന്റെ പാലത്തിലെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചിരുന്നു. തുടർന്ന് ഭാര്യ രഞ്ജിനി ഇയാൾക്കെതിരെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി ഉണ്ടായത്.

Eng­lish Sum­ma­ry: dowry harass­ment in Kol­lam, Kerala
You may like this video also

Exit mobile version