Site icon Janayugom Online

സ്ത്രീധന പീഡനം: ഭാര്യയുടെ പരാതിയില്‍ ഐഎഎസ് ഓഫീസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

TALAQ OVER DOWRY

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഐഎഎസ് ഓഫീസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 38 കാരനായ ഐഎഎസ് ഓഫീസര്‍ക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.

സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് ഐആർഎസ് ഉദ്യോഗസ്ഥയായ ഭാര്യ പരാതി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. 2011 ബാച്ച് ഉദ്യോഗസ്ഥനായ ബുണ്ടാസ് നിലവിൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇവരുടെ ഭര്‍ത്താവ്.

ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ മോഹിത് ബുണ്ടാസിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ചൊവ്വാഴ്ച രാത്രി സ്ത്രീധന പീഡനത്തിനും പീഡനത്തിനും കേസെടുത്തതായി ഭോപ്പാലിലെ മഹിളാ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അജിത നായർ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.

Eng­lish Sum­ma­ry: Dowry harass­ment: Police have reg­is­tered a case against an IAS offi­cer on a com­plaint by his wife

You may like this video also

Exit mobile version