Site iconSite icon Janayugom Online

ജില്ലയിൽ ഡോക്സി ദിനം ആചരിച്ചു

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഡോക്സി ദിനം ആചരിച്ചു. ജില്ലാ കളക്ടർ എ അലക്സാണ്ടർ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വെള്ളപ്പൊക്കം നേരിടുന്ന മേഖലകളിലെ ആളുകൾ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ രോഗപ്രതിരോധ സന്ദേശ പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ‍ ദിനാചരണം നടന്നു. കളക്ട്രേറ്റിൽ നടന്ന പരിപാടിയിൽ നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version