Site iconSite icon Janayugom Online

ചെെനീസ് മത്സ്യബന്ധന ബോട്ട് മുങ്ങി; 39 ജീവനക്കാരെ കാണാനില്ല

ചെെനീസ് മത്സ്യബന്ധന ബോട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങി 39 ജീവനക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ മഹാസമുദ്രത്തിൽ മത്സ്യബന്ധനയത്തിനായി പോയ ബോട്ടാണ് മുങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചൈനയിൽ നിന്നുള്ള 17 പേരും ഇന്തോനേഷ്യയിൽ നിന്നുള്ള 17 പേരും ഫിലിപ്പൈൻസിൽ നിന്നുള്ള അഞ്ച് പേരും ക്രൂവിൽ ഉൾപ്പെടുന്നതായി ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും പ്രധാനമന്ത്രി ലി ക്വിയാങ്ങും വിദേശത്തുള്ള ചൈനീസ് നയതന്ത്രജ്ഞരോടും കൃഷി, ഗതാഗത മന്ത്രാലയങ്ങളോടും കാണാതായവർക്കായുള്ള തിരച്ചിൽ നടത്താൻ ഉത്തരവിട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

eng­lish sum­ma­ry; Dozens miss­ing after Chi­nese fish­ing boat sinks in Indi­an Ocean
you may also like this video;

Exit mobile version