Site iconSite icon Janayugom Online

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി

ഡോ. എ ജയതിലകിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്കാണിത്. സംസ്ഥാനത്തെ 50-ാമത് ചീഫ് സെക്രട്ടറിയായാണ് ജയതിലക് ചുമതലയേല്‍ക്കുക. 2026 ജൂണ്‍ വരെയാണ് സര്‍വീസ് കാലാവധി. ദേശീയ പാത വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതായിരിക്കും മുന്‍ഗണനയെന്ന് എ ജയതിലക് പറഞ്ഞു. 

വിഴിഞ്ഞം തുറമുഖ പദ്ധതി വിപുലീകരണം, മാലിന്യമുക്ത കേരളം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വയനാട് പുനരധിവാസം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കൃഷി വകുപ്പ് ഡയറക്ടര്‍, സെക്രട്ടറി , കെടിഡിസി മാനേജിങ് ഡയറക്ടര്‍ , ഛത്തീസ്ഗഢ് ടൂറിസം ബോര്‍ഡ് എംഡി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 

Exit mobile version