Site icon Janayugom Online

ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്ക് നയിച്ചേക്കും; ഡോ. ആന്റണി ഫൗചി

ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്ക് നയിച്ചേക്കുമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി. ഒമിക്രോണ്‍ കോവിഡിന്റെ പിടിയില്‍ നിന്നും കൂടുതല്‍ നിയന്ത്രണ വിധേയമാകുന്ന തരത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചേക്കാം. ഇക്കാര്യത്തെപ്പറ്റി നേരത്തെ പ്രവചിക്കാന്‍ സാധിക്കില്ല .എന്നാല്‍ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന തരത്തില്‍ പുതിയ ഒരു വകഭേതം വരാതിരുന്നാല്‍ മാത്രമേ ഇത് സാധ്യമാകു എന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയില്‍ ഫൗചി വ്യക്തമാക്കി.

കോവിഡിനെ ഒമിക്രോണിന്റെ അതിവ്യാപനം ‘എന്‍ഡമിക്’ ഘട്ടത്തിലെത്തിക്കാമെന്നാണു ഫൗചിയുടെ നിരീക്ഷണം. ജനങ്ങള്‍ക്കിടയില്‍ സ്ഥിരമായി ഇത് ഉണ്ടാകാം. എന്നാല്‍ ആളുകളിലെ വലിയൊരു വിഭാഗത്തെ ബാധിക്കില്ല. ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. എന്നാല്‍ ഗുരുതരമാകാനുള്ള സാധ്യത മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണു വിദഗ്ധാഭിപ്രായമെന്നും ഫൗചി വ്യക്തമാക്കി.

ഡെല്‍റ്റയുമായി ബന്ധപ്പെട്ടുള്ള ചില സ്വഭാവ സവിശേഷതകള്‍ ഒമിക്രോണിന് ഇല്ല എന്നുള്ളത് ആശ്വാസകരമാണ്. എന്നാല്‍ ഇതു ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് അതിന്റെ വ്യാപന ശക്തി സംബന്ധിച്ച സൂചനകളാണു നല്‍കുന്നത്. ഒമിക്രോണ്‍ ബാധിക്കുന്നതിലൂടെ ജനങ്ങള്‍ക്കു രോഗപ്രതിരോധ ശേഷി ലഭിക്കുമോ എന്നുള്ളതാണു പ്രസക്തമായ ചോദ്യം. എന്നാല്‍ പുതിയ വേരിയന്റുകള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്, ഓരോ ശരീരവും എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും അതിന്റെ ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.
eng­lish summary;Dr. Antho­ny Fouchi says,Omicron vari­ant may lead to the final stage of the covid epidemic
you may also like this video;

Exit mobile version