Site iconSite icon Janayugom Online

കൈലാസ ഗിരിശൃംഗങ്ങള്‍ കീഴടക്കി അസ്ഥി രോഗ വിദഗ്ധൻ ഡോ. എ പി കമൽ

kamalkamal

ജോലി ഭിഷശഗ്വരന്റേതാണെങ്കിലും കമാര്‍ ഡോക്ടര്‍ ഇഷ്ടപ്പെട്ട വിഷയം പര്‍വ്വതാരോഹണമാണ്. ഹിമവാന്റെ ഉയരങ്ങളിലേക്ക് പർവതാരോഹണം (ട്രെക്കിങ്) നടത്തി ശ്രദ്ധേയനായിരിക്കുകയാണ് അസ്ഥി രോഗ വിദഗ്ധൻ ഡോ. എ. പി കമൽ. ചെങ്ങന്നൂർ അങ്ങാടിക്കൽ ഉഷ ആശുപത്രി ഉടമ പരേതരായ ഡോ. അച്യുതൻപിള്ളയുടെയും ഡോ. ഉഷ ദേവിയുടെയും മകനാണ് ഈ പര്‍വ്വതാരോഹകന്‍. കോന്നി ബിലീവേഴ്സ് ആശുപത്രി, പന്തളം മെഡിക്കൽ മിഷൻ, അടൂർ മരിയ ആശുപത്രി എന്നിവിടങ്ങളിൽ ഡ‍ോ. കമൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ചെങ്ങന്നൂരിൽ സ്വന്തമായി ക്ലിനിക് നടത്തുന്നു. മനസ്സിലെ ആഗ്രഹ സഫലീകരണം വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹങ്ങളിലൊന്നായിരുന്നു എവറസ്റ്റ് കൊടുമുടി കയറണമെന്നത്. വെറുതെ ആഗ്രഹിക്കുക മാത്രമല്ല അതിനുവേണ്ടി സമയം കണ്ടത്തി കഠിനാധ്വാനം ചെയ്യാനും തുടങ്ങി.

ആഗ്രഹ സാക്ഷാത്കാരത്തിനായി 2023ലാണ് പ്രയത്നം ആരംഭിച്ചത്. ആറ് മാസം ചിട്ടയായ നടത്തം, ഓട്ടം, കാർഡിയോ പരിശീലനങ്ങൾ, ചെറിയ കയറ്റങ്ങൾ‍ കയറിയും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി. പിന്നീട് മനസ്സിൽ പ്രതിഷ്ഠിച്ച സ്വപ്നസാക്ഷാത്കാരത്തിലേക്ക് ചുവടുവച്ചു. 2024ൽ ഏപ്രിൽ കാണ്ഠമണ്ഡുവിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അവിടെ നിന്ന് രാമേചോംപ്, സാംചെബസാർ, ഖജുങ്, ഡെബൂച്ചേ, ഗോബൂച്ചേ്, ഗോരക്ഷപ് അവിടെ നിന്ന് ബേസ് ക്യാപിലേക്ക്. അടുത്ത ദിവസം വെളുപ്പിന് 3ന് കാലാപത്താർ കയറി. തിരികെ നാംചെ ബസാർ, ലുക്ല, രാംമെചോപ്പ് വഴി കാണ്ഠമണ്ഡുവിൽ തിരികെയെത്തി. റീ റെബ്ലേഴ്സ് ബെംഗളൂരു കമ്പിനി വഴിയാണ് യാത്രയ്ക്കുള്ള ഒരുക്കുങ്ങൾ നടത്തിയത്. നേപ്പാൾ സ്വദേശികളായ ട്രക്ക് ലീഡർ കബിരാജ് റായ്, പോർട്ടർ വിവേക് എന്നിവർ ഗൈഡായി ഒപ്പമുണ്ടായിരുന്നു. മനസ്സിൽ മായാതെ കിടക്കുന്ന യാത്രാനുഭവം താഴെ നിന്ന് കയറുമ്പോൾ തണുപ്പുകൂടി വരുകയും വായു നേർത്തു വരുകയും ചെയ്യുന്ന സ്ഥലങ്ങളായിരുന്നു കൂടുതലും. മൈനസ് 15 ഡ‍ിഗ്രി കൊടുംതണുപ്പിൽ സൂര്യോദയം, എവറസ്റ്റ് കൊടുമുടി കണ്ടു തിരികെയിറങ്ങി. 

ദിവസവും ഒമ്പത് മണിക്കൂറിലധികം യാത്ര ചെയ്യുമായിരുന്നു. മലകളുടെ മുകളിൽ ടെന്റുകളിലായിരുന്നു താമസം. മാഗി, മോമോസ്, റോട്ടി എന്നിവയായിരുന്നു കൂടുതലായും ഭക്ഷണത്തിനായി കരുതിയിരുന്നത്. ഇന്ത്യയിലും കാശ്മീർ, ലേഹ് ലഡാക്, ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലും കേരളത്തിൽ മീശപ്പുലിമല, നെല്ലിയാമ്പതി, പറമ്പിക്കുളം, അഗ്സ്ത്യർകൂടം എന്നിവിടങ്ങളിലും ട്രെക്കിങ് നടത്തിയിട്ടുണ്ട്. സ്വിസ് മൗണ്ടൻ അൽപ്സ്, മൗണ്ട് കിളിമഞ്ചാരോ, ടാൻസാനിയ, മൗണ്ട് മാച്ചുുപിച്ചു, പെറു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രക്കിങ് നടത്തണമെന്നാണ് ആഗ്രഹം. അതിനായുള്ള തയാറെടുപ്പിലാണ് ഡോക്ടർ എ പി കമൽ. ഭാര്യ: ഡോ. ധന്യ (അനസ്തെറ്റിസ്റ്റ്, ജനറൽ ആശുപത്രി പത്തംനതിട്ട), പതിനൊന്നാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന ഗൗരിക, അൻവിക എന്നിവരാണ് മക്കൾ. 

Exit mobile version