Site iconSite icon Janayugom Online

ഡോ. ബി ആർ അംബേദ്ക്കർ ജന്മദിനാചരണം സംഘടിപ്പിച്ചു

ഡോക്ടർ ബി ആർ അംബേദ്കർ ജയന്തിയുടെ ഭാഗമായി ബി കെ എം യു എ ഐ ഡി ആർ എം സംയുകതമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. എഐ ഡി ആർ എം ദേശീയ കൗൺസിൽ അംഗം സി എ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.കലുഷിതമായ രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് നടുവിലാണ് നാം ജീവിക്കുന്നതെന്നും മുമ്പൊന്നുമില്ലാത്ത വിധം ഭരണഘടനയെ സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.ജനാധിപത്യ ഇന്ത്യയിൽ ഭരണാധികാരികൾ പറയുന്നത് അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘാനയെ കുറിച്ചല്ല മനുസ്മൃതിയെ കുറിച്ച് സംസാരിക്കാനാണ് അവര്‍ക്ക് താത്പര്യം. മനുഷ്യന്റെ അവകാശത്തെ കുറിച്ച് വ്യക്തമായ ധാരണയും ബോധവും ഉണ്ടാക്കിയ വ്യക്തിത്വമാണ് അംബേദ്ക്കർ. രാജ്യത്തെ കുറിച്ചും ജനിക്കാൻ പോകുന്ന കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും പ്രാധാന്യം നൽകിയ വ്യക്തിയായ അംബേദ്ക്കര്‍ രൂപകല്പന ചെയ്ത ഭരണഘടനയെ ഭരണാധികാരികള്‍ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. 

ജനാധിപത്യ, മതേതര മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. തങ്ങളുടെ പ്രവൃത്തികളെ ചോദ്യം ചെയ്യുന്നവര്‍ കമ്മ്യുണിസ്റ്റുകാരാണെന്ന ബോധ്യം അവര്‍ക്കുള്ളത് കൊണ്ട് കമ്മ്യുണിസ്റ്റുകളെ ഉന്‍മൂലനം ചെയ്യുകയെന്നതായിരുന്നു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആദ്യ ലക്ഷ്യം. അത് പല സംസ്ഥാനങ്ങളിലും നടപ്പിലായപ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. നിലവില്‍ കേരളമാണ് അവരുടെ ലക്ഷ്യം. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്നത്. അതിനെ എന്ത് വിലകൊടുത്തും തടയണമെന്നും രാജ്യത്തെ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങളെല്ലാം ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. ബി കെ എം യു ദേശീയ കൗണ്‍സില്‍ അംഗം കെ വി ബാബു അധ്യക്ഷനായി. സി പി ഐ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ്,എഐഡിആര്‍എം ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഐ ഡി ആര്‍ എം ജില്ലാ സെക്രട്ടറി വി വി കണ്ണൻ സ്വാഗതവും ടി വി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Exit mobile version