യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും, പചരിപ്പിക്കേണ്ടതും ലവ് സ്ററോറി (സ്നേഹത്തിന്റെ കഥകള്‍) കളാണെന്നും മറിച്ച് ഹോസ്റ്റ് സ്റ്റോറി (വിദ്വേഷത്തിന്റെ കഥകള്‍)കളല്ലെന്നും യാക്കോബായ സഭ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് .
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി എന്ന സിനിമ ഇടുക്കി അതിരൂപത പ്രദൾശിപ്പിച് ചസാഹചര്യത്തിലാണ് മാർ കുറിലോസിന്റെ പ്രതികരണം. സഭയുടെ കുട്ടികൾക്കായുള്ള മതബോധന ക്ലാസുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേരളത്തെ അപകീർത്തിപ്പെടുത്താൻ ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.
ക്രിസ്ത്യൻ മുസ്ലിം വിദ്വേഷം വളർത്തുവാനുള്ള സംഘപരിവാറിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ദൂരദർശൻ വഴി കേരള സ്റ്റോറിയുടെ പ്രദർശനം നടത്തിയത്. എന്നാൽ ഈ ചിത്രം ഇടുക്കി രൂപതയും പ്രദർശിപ്പിക്കുയായിരുന്നു. ആ സിനിമ കേരളത്തെ കുറിച്ച് കള്ളപ്രചരണമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാതെ അത് വീണ്ടും പ്രദർശിപ്പിക്കാൻ ക്രിസ്ത്യൻ രൂപതകൾ തയ്യാറാകുകയാണ്.
English Summary:
Dr. Geevarghese Mar Kourilos said that churches should spread love stories
You may also like this video: