Site icon Janayugom Online

ഡോ.കിരൺ ബേദിയുടെ ‘ഫിയർലസ് ഗവേർണൻസ്’ പ്രകാശനം ചെയ്തു

fearless

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായ ഡോ.കിരൺ ബേദിയുടെ ‘ഫിയർലസ് ഗവേർണൻസ്’ എന്ന ഇംഗ്ലീഷ് പുസ്തകം അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീം ട്രഷറർ ശ്രീനാഥ് കാടഞ്ചരിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ഡോ.അജയകുമാർ വി യുടെ ‘മൈന്റ്ഫുൾ പാരന്റിംഗ് ‘എന്ന പുസ്തകം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി.നസീറിനു ന്ൽകി ഡോ.കിരൺ ബേദിയും പ്രകാശനം ചെയ്തു.

അതോടനുബന്ധിച്ചു ഷാർജ ഇന്ത്യൻ സ്‌കൂളിലെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെ 1500 ലേറെ വിദ്യാർത്ഥികൾക്കായി അസോസിയേഷൻ കമ്മ്യേൂണിറ്റി ഹാളിൽ’മൈന്റ്ഫുൾ പാരന്റിംഗ് ഫോർ ജെൻ ആൽഫ’ എന്ന വിഷയാവതരണ പരിപാടിയും നടന്നു. ഡോ.കിരൺ ബേദി,ഡോ.അജയകുമാർ, ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.പ്രമോദ് മഹാജൻ, റയാൻ സ്‌കുൾ പ്രിൻസിപ്പൽ ഡെയ്‌സി പോൾ എന്നിവർ പങ്കെടുത്തു. രാഹുൽ ഈശ്വർ ആമുഖ പ്രഭാഷണം നടത്തി. രാഹുൽ ജെ നായർ മോഡറേറ്ററായി. ആദ്യമായി ഇന്ത്യൻ അസോസിയേഷനിലെത്തിയ ഡോ.കിരൺ ബേദിയെയും സംഘത്തെയും സ്കൂൾ ഗൈഡ്സിന്റെ ബാന്റ് വാദ്യത്തിന്റെ അകന്പടിയോടെയാണ് ഭാരവാഹികൾ സ്വീകരിച്ചത്.

Eng­lish Sum­ma­ry: Dr. Kiran Bedi’s ‘Fear­less Gov­er­nance’ released

You may also like this video

Exit mobile version