പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് കഴിഞ്ഞ വർഷം നിരസിച്ചിരുന്നു. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ് ലഭിച്ചത്.
1949 ഡിസംബർ മൂന്നിന് പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയിൽ മണിയമ്പത്തൂർ അയപ്പന്റെയും ചെറോണയുടെയും മകനായാണ് ജനനം. പാലക്കാട് വിക്ടോറിയ കോളജിൽ വിദ്യാഭ്യാസം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് 1974‑ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ പാസായി. മുൻ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണന് ശേഷം ഒന്നാം റാങ്കോടെ സാമ്പത്തികശാസ്ത്രം എംഎ പാസ്സാകുന്ന ആദ്യ ദളിത് വിദ്യാർഥിയായിരുന്നു എം കുഞ്ഞാമൻ. തിരുവനന്തപുരം സിഡിഎസിൽ നിന്ന് എംഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി.
ഡവലപ്മെന്റ് ഓഫ് ട്രൈബൽ എക്കോണമി, സ്റ്റേറ്റ് ലവൽ പ്ലാനിങ് ഇൻ ഇന്ത്യ. ഗ്ലോബലൈസേഷൻ — എ സബാൽട്ടേൺ പെർസ്പെക്ടീവ്, എക്കോണമിക്ക് ഡവലപ്മെന്റ് ആന്റ് സോഷ്യൽ ചേഞ്ച് എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.
English Summary: dr m kunjaaman passes away
You may also like this video