Site iconSite icon Janayugom Online

തെയ്യത്തിന് ദേശീയ- അന്തര്‍ദേശീയ രംഗങ്ങളില്‍ അംഗീകാരം ലഭിക്കണമെന്ന് ഡോ സിയോങ് യോങ് പാര്‍ക്ക്

ദേശീയതലത്തിലും.അന്തര്‍ദേശീയതലത്തിലും തെയ്യത്തിന് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് ഫ്രാൻസ് ആസ്ഥാനമായ കൾച്ചർ മാസ്റ്റേഴ്‌സ് സംഘടനയുടെ പ്രസിഡന്റ് ഡോ.സിയോങ് യോങ് പാർക്ക് പറഞ്ഞു. പടന്നക്കാട് ബേക്കൽ ക്ലബിൽ തൃക്കരിപ്പൂർ ഫോക് ലാന്‍ഡ് നടത്തിയ തെയ്യം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഫോക് ലാന്‍ഡ് ചെയർമാർ ഡോ വി ജയരാജ്, സെമിനാർ ഡയറക്ടറും എഴുത്തുകാരനുമായ ഡോ എ എം ശ്രീധരൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് ആൻഡ് കൾച്ചർ ഡയറക്ടർ ഡോ പ്രഗതി രാജ്കുമാർ, ഫ്രഞ്ച് ഗവേഷകർ മൈക്കിൾ ലെസ്ട്രഹാൻ, ഡോ പി.കെ. ജയരാജൻ, ഡോ പി. കൃഷ്ണദാസ്, ഡോ ബേബി, നാലാപ്പാടം പദ്മനാഭൻ, ഡോ. മധുരാജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

Exit mobile version