ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്‌തതെന്ന് കോടതി നിരീക്ഷിച്ചു.
ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌തതിന് പിന്നാലെയെന്ന് കണ്ടെത്തൽ. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട ഡോ. റുവൈസും കുടുംബവും അവസാന നിമിഷമാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന റുവൈസിന് വാട്‌സ്‌ആപ്പ് സന്ദേശം അയക്കുന്നത്. എന്നാല്‍ ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തത്.
English Summary: Dr. Shahana’s suicide; Dr. Ruwais’s bail plea rejected
You may also like this video