Site iconSite icon Janayugom Online

40 മത്സരാർത്ഥികളെ പിന്നിലാക്കി നാഷണൽ ബ്യൂട്ടി പേജന്റ് അവാര്‍ഡ് സ്വന്തമാക്കി ചെങ്ങന്നൂര്‍ സ്വദേശിനിയായ ഡോ. സ്മിത എസ് പിള്ള

beautybeauty

ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ നാഷണൽ ബ്യൂട്ടി പേജ്ന്റ് അവാർഡ് ഡോ: സ്മിത എസ് പിള്ളയ്ക്ക്. ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ ദേശീയ സൗന്ദര്യ മത്സരത്തിൽ ചിറക്കൽ മൃഗാശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. സ്മിത എസ് പിള്ളയെ ഈ വർഷത്തെ നാഷണൽ ബ്യൂട്ടി പേജന്റായി തിരഞ്ഞെടുത്തു.

ലക്നൗവിൽ വച്ച് നടന്ന ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ ദേശീയ കൺവെൻഷനിൽ വച്ച് നടന്ന മത്സരത്തിൽ 40 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഡോക്ടർ ഈ സൗന്ദര്യ പട്ടം കരസ്ഥമാക്കിയത്. 

ദേശീയ തലത്തിലുള്ള ഈ അംഗീകാരം ആദ്യമായാണ് ഒരു മലയാളി ഡോക്ടർക്ക് ലഭിക്കുന്നത്. കഥക് കലാകാരിയായ ഈ ഡോക്ടർ നിരവധി വേദികളിൽ കഥക് അവതരിപ്പിച്ചിട്ടുണ്ട്. 

നൃത്ത വിശാരധ് സാനിക പ്രഭുവിന്റെ ശിഷ്യയാണ്. കലാമണ്ഡലം അശ്വതിയിൽ നിന്നും മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്. ഇഷാ ഫൗണ്ടേഷൻ ഇന്ത്യയുടെ സംസ്ഥാന കോഡിനേറ്റർമാരിൽ ഒരാളായ ഡോക്ടർ സേവ് സോയിൽ ഉൾപ്പെടെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.

ചെങ്ങന്നൂർ പുലിയൂർ സ്വദേശിയാണ് ഡോ. സ്മിത എസ് പിള്ള. കണ്ണൂർ മുണ്ടയാട് സ്വദേശിയും കണ്ണൂർ ജില്ലാ വെറ്റിനറി കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. പി കെ പത്മരാജിന്റെ ഭാര്യയാണ്.

Exit mobile version