Site iconSite icon Janayugom Online

ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ചതില്‍ മഹിളാ സംഘം പ്രതിഷേധിച്ചു

ഇന്ത്യൻ ഭരണഘടനാശില്പി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കുക, രാജ്യത്തോട് മാപ്പ് പറയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള മഹിളാ സംഘം നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി പി ഭാർഗ്ഗവി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച് ബസ്റ്റാൻഡിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് വി വി സുനിതയുടെ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി രജിതാ വിജയരാജ് സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റിയംഗം എ വി രമണി അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കേരള മഹിളാ സംഘം രാവണീശ്വരം ലോക്കലിന്റെ നേതൃത്വത്തിൽ രാവണീശ്വരം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കേരള മഹിളാ സംഘം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി മിനി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം കമ്മിറ്റി അംഗം ചന്ദ്രാവതി കെ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം രജിത എം സ്വാഗതം പറഞ്ഞു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് സോയ കെ കെ എന്നിവർ സംസാരിച്ചു. 

Exit mobile version