Site iconSite icon Janayugom Online

ഡോ വന്ദനാ ദാസ് വധം: പൂയപ്പള്ളി എസ് ഐ യുടെ ചീഫ് വിസ്താരം പൂർത്തിയായി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല ചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസിലെ പതിനൊന്നാം സാക്ഷിയായ പൂയപ്പള്ളി പൊലിസ് സ്റ്റേഷൻ എസ് ഐ ബേബി മോഹന്റെ ചീഫ് വിസ്താരം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ പൂർത്തിയായി.
സംഭവ ദിവസം രാവിലെ മൂന്നേകാൽ മണിയോടെ പ്രതി പൊലിസ് കൺട്രോൾ റൂമിലേക്ക് വിളിച്ചുവെന്നും തുടർന്ന് അവിടെ നിന്നും കിട്ടിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ താനുൾപ്പെടെയുള്ള പൊലിസ് സംഘം പ്രതിക്ക് മുറിവേറ്റിരുന്നതായി മനസിലാക്കിയതിനെ തുടർന്ന് കൊട്ടാരക്കര ഗവ. ആശുപത്രിയിലേക്ക് കൊണ്ടുവന്നതായും സാക്ഷി കോടതിയിൽ മൊഴി നല്‍കി. തുടർന്ന് ആശുപത്രിയിൽ വെച്ച് പ്രതി താനുൾപ്പെടെയുള്ളവരെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പറഞ്ഞ സാക്ഷി, പ്രതിയെയും ആക്രമിക്കുവാൻ ഉപയോഗിച്ച കത്രികയും പ്രതിയുടെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞു.

സംഭവ സമയത്തെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മൊബൈൽ ഫോണിലെ ദൃശ്യങ്ങളും പരിശോധിച്ച ഫോറൻസിക് വിദഗ്ദ്ധയെ ഇന്ന് വിസ്തരിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Exit mobile version