Site iconSite icon Janayugom Online

ഡോ. വന്ദന കൊലക്കേസ്; വിചാരണയ്ക്ക് താൽക്കാലിക വിലക്ക്

കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്. പ്രതി സന്ദീപിൻറെ വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 

ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. 

Eng­lish Summary:Dr. Van­dana mur­der case; Tem­po­rary stay of trial

You may also like this video

Exit mobile version