Site icon Janayugom Online

വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു: ഡിസംബർ എട്ടുവരെ പരാതി നൽകാം

voetrs list

സംസ്ഥാനത്ത് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 1,04,68,977 പേർ 18–-39 പ്രായമുള്ളവരാണ്‌. പേര്‌ ഇരട്ടിച്ചവർ, മരിച്ചവർ, സ്ഥലം മാറിയവർ തുടങ്ങിയവരെ ഒഴിവാക്കിയുള്ള കരട്‌ വോട്ടർ പട്ടികയാണ്‌ പ്രസിദ്ധീകരിച്ചത്‌. സംസ്ഥാനത്താകെ 2,71,62,290 വോട്ടർമാരുണ്ട്‌. ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 2,73,65,345 പേരാണ്‌ ഉണ്ടായിരുന്നത്‌. ആധാറുമായി ബന്ധിപ്പിക്കൽ പൂർത്തിയാകുമ്പോൾ പട്ടികയിൽ ഇനിയും കുറവുണ്ടാകും. www.ceo.kerala.gov.inൽ കരട്‌ വോട്ടർപട്ടികയുടെ വിവരം ലഭിക്കും. സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ താലൂക്ക്‌, വില്ലേജ്‌ ഓഫീസുകളിലും ബൂത്ത്‌ ലെവൽ ഓഫീസറുടെ കൈവശവും പട്ടികയുണ്ടാകും. രാഷ്ട്രീയ പാർടികൾക്ക്‌ താലൂക്ക്‌ ഓഫീസുകളിൽനിന്ന്‌ പട്ടിക വാങ്ങാം. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ 38.53 ശതമാനം യുവജനങ്ങളാണുള്ളത്. 

പുതിയ കരട് പ്രകാരം സംസ്ഥാനത്ത് 2.71 കോടി വോട്ടര്‍മാരുണ്ട്. 2023 ജനുവരി ഒന്ന്‌ യോഗ്യതാ തീയതിയാക്കി ജനുവരി അഞ്ചിന്‌ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. 17 വയസ്സ്‌ പൂർത്തിയായവർക്ക്‌ പേര്‌ ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. ജനുവരി ഒന്ന്‌, ഏപ്രിൽ ഒന്ന്‌, ജൂലൈ ഒന്ന്‌, ഒക്ടോബർ ഒന്ന്‌ യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ്സ്‌ പൂർത്തിയാകുന്നത്‌, അതനുസരിച്ച്‌ പട്ടികയിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ പട്ടിക പരിശോധിക്കാം. അടുത്തമാസം എട്ട് വരെ പരാതികള്‍ സ്വീകരിക്കും. ജനുവരി അഞ്ചിനാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. 

Eng­lish Sum­ma­ry: Draft elec­toral roll pub­lished: Com­plaints can be filed till Decem­ber 8

You may also like this video

Exit mobile version