ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പശ്ചിമ ബംഗാൾ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടഞ്ഞു. പ്രതിഷേധത്തിൽ പ്രകോപിതനായ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ മൂന്ന് തവണ സഭയിൽ നിന്ന് ഇറങ്ങിപോകാൻ ഒരുങ്ങിയെങ്കിലും സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം തുടര്‍ന്നു.
നടപടികൾ ആരംഭിക്കാൻ അനുവദിക്കണമെന്ന് ഗവർണർ ബിജെപി എംഎൽഎമാരോട് അഭ്യർത്ഥിച്ചെങ്കിലും അവര്‍ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കി. ഇതോടെ തന്റെ പ്രസംഗം മേശപ്പുറത്ത് വച്ച് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ബിജെപിയുടെ പ്രതിഷേധം അശാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
English Summary: Dramatic scenes in the Bengal Legislative Assembly: Policy declaration blocked
You may like this video also