കളിക്കുന്നതിനിടെ വെള്ളമെന്ന് കരുതി ബോട്ടിലിലെ ഡീസൽ കുടിച്ച രണ്ട് കുട്ടികളെ ആലത്തൂർ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട് അപ്പക്കാട് വീട്ടിൽ അലിയുടെ മക്കളായ അൽസജിൽ(3), മസ്ന(6) എന്നിവരാണ് ചികിത്സയിലുള്ളത്.
കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വെള്ളമെന്ന് കരുതി ഡീസൽ കുടിച്ചു; രണ്ട് കുട്ടികൾ ആശുപത്രിയിൽ

