Site icon Janayugom Online

ദ്രൗപതി മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ത്ഥി

മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഒഡിഷയിലെ സന്താള്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ള മുര്‍മു ഝാര്‍ഖണ്ഡില്‍ കാലാവധി തികച്ച ആദ്യ ഗവര്‍ണര്‍ ആണ്.
20 പേരുകള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെന്നും പൊതുതാല്പര്യം കണക്കിലെടുത്ത് ഗോത്രവിഭാഗത്തില്‍ നിന്നുള്ള മുര്‍മുവിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞു.
തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. 64കാരിയായ മുര്‍മുവിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി വനിതകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ പേരാണ് അവസാന നിമിഷം വരെയും പറഞ്ഞുകേട്ടിരുന്നത്. ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യാ നായിഡുവിന്റെ വസതിയിലെത്തി ഇന്നലെ ചര്‍ച്ചയും നടത്തിയിരുന്നു.

Eng­lish sum­ma­ry; Drau­pa­di Mur­mu is the NDA candidate

You may also like this video;

Exit mobile version