Site icon Janayugom Online

ഡിആര്‍ഡിഒയുടെ പുതിയ മിസൈല്‍ പരീക്ഷണം വിജയം

DRDO

ഡിഫെന്‍സ് റിസെര്‍ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ദീര്‍ഘദൂര സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പ്പിഡോ(സ്മാര്‍ട്ട്)യുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഒഡിഷയിലെ വീലര്‍ ദ്വീപിലായിരുന്നു പരീക്ഷണ വിക്ഷേപണം.

അടുത്ത തലമുറ മിസൈൽ അധിഷ്ഠിത ടോർപ്പിഡോ ഡെലിവറി സംവിധാനമാണിത്. ദൗത്യത്തിനിടെ, മിസൈലിന്റെ മുഴുവൻ ദൂര ശേഷിയും വിജയകരമായി പ്രദർശിപ്പിച്ചു. ടോർപ്പിഡോയുടെ പരമ്പരാഗത പരിധിക്കപ്പുറം അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷി വർധിപ്പിക്കുന്നതാണ് മിസൈല്‍ സംവിധാനം.

മിസൈലിൽ ടോർപ്പിഡോ, പാരച്യൂട്ട് ഡെലിവറി സിസ്റ്റം, റിലീസ് മെക്കാനിസം എന്നി സംവിധാനങ്ങള്‍ മിസൈലില്‍ ഉണ്ട്. കാനിസ്റ്റർ അധിഷ്‌ഠിത മിസൈൽ സംവിധാനത്തിൽ രണ്ട് ഘട്ട സോളിഡ് പ്രൊപ്പൽഷൻ, ഇലക്‌ട്രോ-മെക്കാനിക്കൽ ആക്യുവേറ്ററുകൾ, പ്രിസിഷൻ ഇനേർഷ്യൽ നാവിഗേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും അടങ്ങിയിരിക്കുന്നു. ഗ്രൗണ്ട് മൊബൈൽ ലോഞ്ചറിൽ നിന്നാണ് മിസൈൽ വിക്ഷേപിക്കുക.

Eng­lish Sum­ma­ry: DRDO’s new mis­sile test a success

You may like this video also

Exit mobile version