സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതൽ കുടിവെള്ള പരിശോധന നടത്തും. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ തീരുമാനമായത്.
വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകൾക്ക് പുറമെയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലുമെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കും. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ, കുഴൽക്കിണർ, പൈപ്പ് ലൈൻ എന്നിവടങ്ങളിൽ പരിശോധന നടത്തും.
പരിശോധനയ്ക്കായി വാട്ടർ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളത്തിൽ നിന്നാകാമെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന.
English summary;Drinking water testing in schools in the state from today
You may also like this video;