Site iconSite icon Janayugom Online

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം: കാറും ബസും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു, 28 പേര്‍ക്ക് പരിക്ക്

accidentaccident

ഗുജറാത്തിലെ നവസാരി ജില്ലയിൽ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഹമ്മദാബാദിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസ് നവസാരി ദേശീയ പാതയിൽ 48ൽ വെച്ച് ടൊയോട്ട ഫോർച്യൂണർ കാറിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

കാറിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിലുണ്ടായിരുന്നവരെല്ലാം മരിക്കുകയും ബസിലുണ്ടായിരുന്ന 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Dri­ver suf­fers heart attack while dri­ving: Nine dead, 28 injured in car-bus collision

You may also like this video

Exit mobile version