Site iconSite icon Janayugom Online

ലഹരിക്കെതിരെ ഡ്രൈവര്‍മാരുടെ കൂട്ടായ്മ

ലഹരി വിപത്തിനെതിരേ കൈകോർക്കുകയാണ് വാരം കേന്ദ്രമായ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ കൂട്ടായ്മയായ ഫോർച്യൂൺ ടീം പരസ്പരം വാട്‌സാപ്പ് കൂട്ടായ്മ എളയാവൂർ സിഎച്ച് സെന്ററിൽ സംഘടിപ്പിച്ച ജാഗ്രതാസദസ്സ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. പി പി സുബൈർ അധ്യക്ഷതവഹിച്ചു.

കൗൺസിലർ പി പി വത്സലൻ, ഡിസിസി ജനറൽ സിക്രട്ടറി രാജീവൻ എളയാവൂർ, രാജേന്ദ്രൻ, രമേശൻ വാരം, സി എച്ച് മുഹമ്മദ് അഷ്‌റഫ്, കെ എം ഷംസുദ്ദീൻ, സത്താർ എൻജിനീയർ, എൻ. അബ്ദുള്ള, ഡി വി മുഹമ്മദ് ആശിഖ് എന്നിവർ സംസാരിച്ചു. 

Exit mobile version