Site icon Janayugom Online

ആർടിഒ ഓഫീസിൽ കയറാതെ ഡ്രൈവിങ് ലൈസൻസ് : 58 സേവനങ്ങള്‍ ഓണ്‍ലൈനാക്കി

ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ, പെർമിറ്റ്, ഉടമസ്ഥാവകാശം കൈമാറല്‍ എന്നിവയുമായി ബന്ധപ്പെട്ട 58 സേവനങ്ങൾ ഇനി ഓൺലൈനായി ലഭിക്കും. ഈ സേവനങ്ങൾക്ക് ഇനി ആര്‍ടിഒ സന്ദർശിക്കേണ്ടതില്ലെന്ന് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേ മന്ത്രാലയം അറിയിച്ചു. ആധാർ പ്രാമാണീകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും സേവനലഭ്യതയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. Parivahan.gov.in, mPar­i­va­han എന്നീ ആപ്ലിക്കേഷനുകള്‍ വഴി ഓൺലൈനായി വിവിധ സേവനങ്ങൾ ലഭിക്കാൻ ആധാർ പ്രാമാണീകരണത്തിന് വിധേയരാകണം. ആധാർ നമ്പർ ഇല്ലാത്തവര്‍ക്ക് 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമമനുസരിച്ച് അതാത് അതോറിറ്റിക്ക് രേഖകള്‍ സമര്‍പ്പിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താം.

ലേണർ ലൈസൻസിനുള്ള അപേക്ഷ, ലേണർ ലൈസൻസിലെ വിലാസം മാറ്റം, പേര് മാറ്റം, ഫോട്ടോയും ഒപ്പും മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് ലേണർ ലൈസൻസ്, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ലൈസൻസ് പുതുക്കൽ, മാറ്റൽ, അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രത്തിൽ നിന്ന് ഡ്രൈവർ പരിശീലനത്തിനുള്ള രജിസ്ട്രേഷനായുള്ള അപേക്ഷ, ലൈസൻസിലെ വിലാസം മാറ്റം, പേര്, ബയോമെട്രിക്സ്, ജനനത്തീയതി, ഫോട്ടോയും ഒപ്പും തുടങ്ങിയവയിലെ മാറ്റം, എക്സ്ട്രാക്റ്റ് പ്രൊവിഷനിങ്, ഇന്റർനാഷണൽ ഡ്രൈവിങ്, ക്ലാസ് സറണ്ടർ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകല്‍, മലയോര ഡ്രെെവിങ്‌ തുടങ്ങി 53 സേവനങ്ങളാണ് ഇങ്ങനെ ലഭിക്കുക.

Eng­lish Sum­ma­ry: Dri­ving license with­out going to RTO office
You may also like this video

Exit mobile version