Site icon Janayugom Online

ഡ്രൈവിങ് ടെസ്റ്റ്: പരിഷ്കരണം പ്രാബല്യത്തിലായി

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ മാത്രം ഉള്ള ഓഫിസുകളില്‍ 40 ടെസ്റ്റും രണ്ട് ഓഫിസർമാരുള്ളിടത്ത് 80 ടെസ്റ്റുകള്‍ വീതവും നടത്തും. 25 പുതിയ അപേക്ഷകര്‍, 10 റീടെസ്റ്റ് അപേക്ഷകര്‍, അഞ്ച് പേര്‍ പഠനാവശ്യം ഉള്‍പ്പെടെ വിദേശത്ത് പോകേണ്ടുന്നവരോ, വിദേശത്ത് നിന്ന് ലീവിന് വന്ന് മടങ്ങിപോകേണ്ടുന്നവരോ ആയ പ്രവാസികള്‍ എന്ന രീതിയില്‍ ആയിരിക്കണം ടെസ്റ്റുകള്‍ നിജപ്പെടുത്തേണ്ടത്. വിദേശത്ത് പോകുന്ന അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് അവസരം നല്‍കണം. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 18 ആയി വര്‍ധിപ്പിച്ചു. ടെസ്റ്റ്‌ വാഹനങ്ങളിൽ കാമറ വയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള 12 നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. 

Eng­lish Summary:Driving test: Reforms come into effect

You may also like this video

Exit mobile version